കറുത്ത വെടി
ഇന്ത്യയുടെ
മാറിടത്തിലേക്കൊരു
കറുത്ത വെടി
എങ്ങും അസഹിഷ്ണുതയുടെ
മുഴക്കം,
അട്ടഹാസങ്ങളുടെ
പെരുക്കം,
ആത്മാഭിമാനികളുടെ
നെഞ്ചം മുറിഞ്ഞു,
ഹൃദയം നിണമണിഞ്ഞു,
അഹിംസകന്റെ കണ്ണീർധാരകൾ
മൗനമായ് മണ്ണിലുടഞ്ഞു
വീണു പിടഞ്ഞു.
വെടിയൊച്ചകളുടെ
വീർപ്പുമുട്ടലിൽ പിടഞ്ഞവൻ
നന്മമണ്ണിൽ തളർന്നിരുന്നു'
ഇന്ത്യയുടെ
ആത്മാഭിമാനത്തിനേറ്റ
മുറിവിൽ, വെന്തുണർന്നവർ
ഓർമ്മപ്പെടുത്തി,
ഗാന്ധിജി മരിച്ചില്ലെന്നും
ഒരിക്കലും മരിക്കില്ലെന്നും...!.
ജലീൽ കൽപകഞ്ചേരി,
jaleelk
non