നീയെന്‍ ഉഷസ്സില്‍ വിടരാന്‍
കൊതിക്കുമെന്‍ ഓര്‍മ്മതുമ്പിലെവിടെയോ
രാഗാദ്രമായി മൂളുകയാ നിന്‍ കാവ്യം.
ചില ചില്ലകള്‍ പൂത്തുലഞ്ഞാലും
പൂക്കാത്ത ചില്ലകള്‍ തേടി
കൂടുക്കൂട്ടാനൊരു മോഹം നിന്നിലുമെന്നിലും.
മോഹഭംഗങ്ങളില്‍ നീയുണരും
മോഹസ്വപ്നങ്ങളില്‍ നീയുറങ്ങും
ഈ നിമിഷങ്ങളില്‍ അറിയാതെന്‍
മനസ്സില്‍ പ്രണയത്തിന്‍ മണിമാല തീര്‍ത്തിടും.
മഴവില്ലിന്‍ ഏഴഴകില്‍ ഒരഴകായി
നീയെന്നില്‍ തെളിയുന്നുവോരാത്രികളിലും
മഴയെന്നില്‍ പ്രണയത്തിന്‍ താളങ്ങളായി.
പകല്‍ കിനാവിലൊരു മൃദുമന്ദഹാസമായി
ചൊരിയുന്നവോ പ്രാണനിലുടയും പ്രണയം.
നാളെയെന്നാരു ദിനം നമ്മളില്‍,
നിറയും ദിനങ്ങളായി നിറഞ്ഞിടട്ടെ.
മാറോടു ചേര്‍ത്തു ഹൃദയത്തിലെഴുതി
നീയെന്നില്‍ തെന്നലായി കുളിരോര്‍ക്കുമൊരു
പ്രണയശലഭമഴയായി പെയ്തിടട്ടെ.
പ്രണയമാ പ്രണയമൊഴുകുമൊരു
പുഴതന്‍ കരയിലെ തോണി കാത്തൊരു
യാത്രികര്‍ മാത്രമാ നമ്മളിന്നും.
Sajikumar
ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന