യാദൃശ്ചികമായി കണ്ട ആ കെട്ടിടത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായി ഞാൻ അവിടേക്ക് നടന്നു.
അവിടെ, ആരുടെയോ അച്ഛൻ ആയിരിക്കാം അയാൾ എന്നെ ഏതോ പൂർവ്വ വൈരാഗ്യം ഉള്ളത് പോലെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
വേറെയൊരു അച്ഛൻ, വളരെ നിസ്സംഗതയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
മറ്റൊരു അച്ഛൻ, പുച്ഛഭാവത്തോടെ എന്റെ നടപ്പ് വീക്ഷിക്കുന്നുണ്ടായിരുന്നു.
മറ്റേതോ ഒരച്ഛൻ എന്നെ സ്നേഹം എന്ന വികാരത്തിന്റെ ആർദ്രതയോടെ നോക്കി. ആ അച്ഛന്റെ കണ്ണ്കൾ നിറയുന്നുണ്ടായിരുന്നു.
വീണ്ടും മുന്നിലേക്ക് നടന്നപ്പോൾ ഞാൻ ആ ബോർഡ് കണ്ടു,
"വൃദ്ധസദനം"
-രഞ്ജിത്കുമാർ. എം
Dr. RenjithKumar M
1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട